ജൂലൈ 11 2025നാണ് ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രം എത്തുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ടിന്‍റെ ഭാഗമായാണ് ചിത്രം എത്തുന്നത്. 

ന്യൂയോര്‍ക്ക്: പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍. 2025 ല്‍ ഇറങ്ങുന്ന ചിത്രത്തിലെ സൂപ്പര്‍മാനെയാണ് സ്യൂട്ട് അടക്കം സംവിധായകന്‍ ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുത്തിയത്. ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തില്‍ പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പര്‍മാനായി എത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 11 2025നാണ് ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രം എത്തുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ടിന്‍റെ ഭാഗമായാണ് ചിത്രം എത്തുന്നത്. ഡേവിഡ് കോറൻസ്വെറ്റാണ് സൂപ്പര്‍മാനായി എത്തുന്നത്. 

ഗാർഡിയൻ ഓഫ് ദി ഗാലക്‌സി സിനിമകൾ, ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഒറിജിനൽ മാക്‌സ് സീരീസ് പീസ്മേക്കർ (2022) എന്നിവ സംവിധാനം ചെയ്‌ത ജെയിംസ് ഗൺ ഡിസി സിനിമാറ്റിക് യൂണിവേഴ്സിന്‍റെ റണ്ണറാണ്. വരാനിരിക്കുന്ന സൂപ്പർഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതുന്നത്. അതിന് പുറമേ അടുത്ത സൂപ്പര്‍മാന്‍ ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്യുന്നത്. 

View post on Instagram

അക്വാമാൻ സിനിമകളും ദി കൺജറിംഗ് ഫ്രാഞ്ചൈസിയും നിർമ്മിച്ച ഡിസി സ്റ്റുഡിയോസ് കോ-സിഇഒ പീറ്റർ സഫ്രാനാണ് സൂപ്പർമാൻ സഹനിർമ്മാതാവ്. ഏതാണ്ട് 50 വർഷത്തെ ബിഗ് സ്‌ക്രീൻ സൂപ്പര്‍മാന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്ന് നടന്മാര്‍ മാത്രമേ സൂപ്പര്‍മാന്‍ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെൻറി കാവിൽ (2013-2022) എന്നിവരാണ് ഇത്. 

'എനിക്ക് നല്ലൊരു ഫീൽ വരുന്നുണ്ട്, കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ആ​ഗ്ര​ഹമുണ്ടെന്ന് പറഞ്ഞു'

'ബിര്‍ള ഗ്രൂപ്പ് തലവന്‍റെ മകള്‍, ഗായിക': അനന്യ ബിര്‍ള ഒടുവില്‍ സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, കാരണം ഇതാണ്