മോഹൻലാല്‍ നായകനായി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ  പ്രദര്‍ശനം തുടരുകയാണ്. ചിത്രം  100 കോടി ക്ലബ്ബിലും എത്തി. അതില്‍ പൃഥ്വിരാജിനെ അഭിനന്ദിച്ച് ഭാര്യ സുപ്രിയ രംഗത്ത് എത്തി.

ഡയറക്ടര്‍ സാറിനും ടീമിനും അഭിനന്ദനങ്ങള്‍. എല്ലായ്‍പ്പോഴും സ്വയം പുതിയ അളവുകള്‍ കണ്ടെത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാൻ കഴിയട്ടെ-സുപ്രിയ സാമൂഹ്യമാധ്യമത്തില്‍ എഴുതി. ലൂസിഫറില്‍ മഞ്ജു വാര്യരാണ് പ്രധാന നായികകഥാപാത്രമായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മോഹൻലാല്‍ നായകനായ പുലിമുരുകനാണ് ആദ്യമായി 100 കോടി രൂപയിലധികം കളക്ഷൻ നേടിയ മലയാള ചിത്രം.