കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോ​ഗം. 

പ‍ൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ബ്രോ ഡാഡി(Bro Daddy) വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓർത്തു കൊണ്ടാണ് വൈകാരികമായ കുറിപ്പ്. 

“ബ്രോ ഡാഡി. അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,”എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോ​ഗം. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്നു. 

View post on Instagram

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം.