മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അലംകൃതയെ എടുത്തുനില്‍ക്കുന്ന സുപ്രിയ മേനോന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഒന്നാമത്തെ കുഞ്ഞിനെ ഞാൻ എടുക്കാൻ നോക്കുകയാണ്. അവള്‍ ഉടൻ തന്നെ അമ്മയേക്കാളും നീളം വയ്‍ക്കുമെന്നും സുപ്രിയ എഴുതിയിരിക്കുന്നു. സുപ്രിയയുടെ ക്യാപ്ഷൻ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് അമ്പരപ്പോടെ നോക്കുകയാണ് രണ്ടാമത്തെ കുഞ്ഞ് എന്നും സുപ്രിയ എഴുതിയിരിക്കുന്നു. ഡാഡ ഇതെല്ലാം ക്യാമറയിലാക്കുകയാണ് എന്നും സുപ്രിയ എഴുതുന്നു. പട്ടിക്കുട്ടിയെ ആണ് സുപ്രിയ രണ്ടാമത്തെ കുഞ്ഞ് എന്ന് പറയുന്നത്.