Asianet News MalayalamAsianet News Malayalam

'മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപിടിക്കുന്ന ഡാഡയും അല്ലിയും', ഫോട്ടോ പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജിന്റെയും മകള്‍ അലംകൃതയുടെയും ഫോട്ടോയും ഹിറ്റ്.

Supriya Menon share her photo
Author
Kochi, First Published Mar 21, 2021, 5:55 PM IST

മലയാളികളുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും മകള്‍ അലംകൃതയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെ. അലംകൃതയുടെ ഫോട്ടോകള്‍ സുപ്രിയയും പൃഥ്വിരാജ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൃഥ്വിരാജിനൊപ്പമുള്ള അലംകൃതയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സുപ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപടിക്കുകയാണ് പൃഥ്വിരാജും അലംകൃതയും ചിത്രത്തില്‍.

സാധാരണ  അലംകൃതയുടെ മുഖം മുഴുവൻ കാണുന്ന ഫോട്ടോ സുപ്രിയയും പൃഥ്വിരാജും പുറത്തുവിടാറില്ല. മകളുടെ മുഖം ശരിയായി കാണിക്കാൻ എല്ലാവരും ആവശ്യപ്പെടാറുമുണ്ട്. എന്തായാലും ഇത്തവണ പകുതി മുഖം കാണാമെന്നാണ് എല്ലാവരും പറയുന്നത്. ഡാഡയും മകളും കൂടെ ബോക്സിലെ മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. സുപ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും പൃഥ്വിരാജിന്റെയും അലംകൃതയുടെയും ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

അലംകൃതയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാമിന് എതിരെ നേരത്തെ പൃഥ്വിരാജും സുപ്രിയയും രംഗത്ത് എത്തിയിരുന്നു. ഈ വ്യാജ ഹാന്‍ഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ ആറ് വയസ്സുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത്, എന്നാണ് ഇരുവരും വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും എഴുതിയത്.


അലംകൃതയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജ് വ്യാജമാണെന്ന് ആരാധകര്‍ക്കും പൃഥ്വിരാജിന്റെ മറുപടിയോടെ വ്യക്തമായിരുന്നു.

Follow Us:
Download App:
  • android
  • ios