Asianet News MalayalamAsianet News Malayalam

ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, സന്തോഷം പങ്കുവെച്ച് സുപ്രിയയും

നിർദ്ദേശമനുസരിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ പൃഥ്വിരാജ് നിരീക്ഷണത്തിൽ കഴിയുമെന്നും സുപ്രിയ അറിയിക്കുന്നു.

Supriya Menon thank and share her thought
Author
Thiruvananthapuram, First Published May 22, 2020, 3:42 PM IST

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് കേരളത്തില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തീകരിച്ചാണ് പൃഥ്വിരാജും സംഘവും ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയത്. ബ്ലസിയടക്കമുള്ള മറ്റുള്ളവരും പൃഥ്വിരാജിനൊപ്പം തിരിച്ചെത്തി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് തിരിച്ചെത്തിയ സന്തോഷം ഭാര്യ സുപ്രിയ പങ്കുവെച്ചു. കൊവിഡ് ദുരിതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയുകയാണ് സുപ്രിയ.

ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിർദ്ദേശമനുസരിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ അവർ നിരീക്ഷണത്തിൽ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്ന് സുപ്രിയ പറയുന്നു. ഞങ്ങൾക്കായി പ്രാർഥിച്ച, ഞങ്ങൾ വേർപിരിഞ്ഞിരുന്ന സമയത്ത്  കരുത്ത് പകർന്ന എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്‍ചയ്ക്ക് ശേഷം കാണാമെന്ന് കരുതുന്നുവെന്നും സുപ്രിയ പറഞ്ഞു. വെള്ളിയാഴ്‍ച രാവിലെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിയെയും സംഘത്തെയും നാട്ടിലെത്തിച്ചത്. ഫോർട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റിൻ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വിയും സംഘവും ചിലവഴിക്കുക.

Follow Us:
Download App:
  • android
  • ios