ലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുമായുള്ള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമ പ്രവർത്തകയായി ജോലി ചെയ്ത‌ിട്ടുള്ള ആളാണ് സുപ്രിയ. അഭിമുഖങ്ങളിലൊക്കെ തന്റെ മാധ്യമ ജീവിതത്തെ പറ്റി സുപ്രിയ പറയാറുമുണ്ട്. ഇപ്പോഴിതാ വീട് വൃത്തിയാക്കുന്നതിനിടയിൽ കയ്യിൽ കിട്ടിയ ബിബിസിയിലെ നോട്ട്ബുക്കാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

നോട്ട്ബുക്കിന്റെ ചിത്രത്തിനൊപ്പം രസകരമായൊരു കുറിപ്പും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. “ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ലെ എന്റെ പഴയ നോട്ട് ബുക്ക് കയ്യിൽ കിട്ടി. അതില്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെയെങ്കിലും പോകുമ്പോൾ ഒരു ചെറിയ നോട്ട്ബുക്കും പേനയും  കൈയിൽ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് അത് വളരെയധികം മനസിലാക്കാൻ സാധിക്കും,” സുപ്രിയ കുറിച്ചു.

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രിലിലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ജേർണലിസം എന്ന കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണവുമായി മുന്നോട്ട് പോകുകയാണ് സുപ്രിയ. ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ  ചിത്രങ്ങൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയാണ് നിർമിച്ചത്.