കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയിരുന്നത്.

നടി സുരഭി സന്തോഷ് വിവാഹിതയായി. നടി സുരഭി സന്തോഷിന്റെ വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ ആണ്. സരിഗമ ലേബലിലെ ആര്‍ട്ടിസ്റ്റാണ് പ്രണവ്. കഴിഞ്ഞ നവംബറിലായിരുന്നു പ്രണവിന്റെയും സുരഭിയുടെയും വിവാഹ നിശ്ചയം വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയത്. നായികയുടെ അനിയത്തിയായിട്ടായിരുന്നു സുരഭി സന്തോഷ് ചിത്രത്തില്‍ വേഷമിട്ടത്. ആപ് കൈസാ ഹോ എന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനൊപ്പവും സുരഭി സന്തോഷ് കഥാപാത്രമായി തിളങ്ങി. കന്നഡയില്‍ ദുഷ്‍ടാ എന്ന ഒരു സിനിമയിലൂടെയും അരങ്ങേറിയ സുരഭി സന്തോഷ് നിരവധി കഥാപാത്രങ്ങളായി മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് .

സുരഭി സന്തോഷിന്റേതായി ത്രയം എന്ന സിനിമ പ്രദര്‍ശനത്തിനെത്താനുണ്ട്. ധ്യാൻ ശ്രീനിവാസനും സണ്ണി വെയ്‍നിനുമൊപ്പം ചിത്രത്തില്‍ അജു വര്‍ഗീസും നിര്‍ണായക വേഷത്തില്‍ ഉണ്ട്. സഞ്‍ജീവ് ചന്ദ്രസേനനാണ് ത്രയത്തിന്റെ സംവിധാനം. പല കാരണങ്ങളാല്‍ വൈകുന്ന ത്രയത്തിന്റെ തിരക്കഥ അരുണ്‍ കെ ഗോപിനാഥൻ ആണ്.

ഇന്ദ്രജിത്ത് നായകനായി വേഷമിടുന്ന ഒരു ചിത്രമായ അനുരാധ ക്രൈം നമ്പര്‍ 59/2019ലും കഥാപാത്രമായി സുരഭി സന്തോഷ് എത്തുന്നുണ്ട്. നായികയാകുന്നത് അനു സിത്താരയാണ്. സംവിധാനം ഷാൻ തുളസീധരനാണ് നിര്‍വഹിക്കുന്നത്. ജോസ് തോമസും ഷാന്‍ തുളസീധരനും തിരക്കഥയെഴുതുമ്പോള്‍ ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്‍മ, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരും നിര്‍ണായ വേഷങ്ങളിലെത്തി ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്നു.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക