Asianet News MalayalamAsianet News Malayalam

വീണ്ടും ഞെട്ടിക്കാൻ സുരാജ്, ഫാമിലി ത്രില്ലറില്‍ പൊലീസ് ഓഫീസറായി ഷൈൻ ടോം ചാക്കോയും

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടു.

Suraj Venjaramoodu film poster out
Author
Kochi, First Published Jul 21, 2021, 1:59 PM IST

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ സിനിമയാണ് റോയ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം.

ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്. അന്തര്‍മുഖനാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന റോയ് എന്ന കഥാപാത്രം. റോയ്‍യുടെ ഭാര്യക്ക് വ്യത്യസ്‍തമായ വീക്ഷണമുണ്ട്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സുനില്‍ ഇബ്രാഹിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios