കാണെക്കാണെ എന്ന തന്റെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്.

ഏറ്റവും പുതുതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാണെക്കാണെ (Kanakane). സുരാജും (Suraj Venjaramoodu) ടൊവിനൊ തോമസുമാണ് (Tovino Thomas) ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മികച്ച പ്രതികരണമാണ് കാണെക്കാണെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

View post on Instagram

കാണെക്കാണെ എന്ന പുതിയ സിനിമ കണ്ട് വിലയേറിയ അഭിപ്രായങ്ങള്‍ പറയുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌‍ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇതുവരെ കാണാത്തവര്‍ ഉടൻ ചിത്രം കാണണമെന്നും സുരാജ് അഭ്യര്‍ഥിക്കുന്നു. സോണി ലിവില്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. 

ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്.

ഐശ്വര്യ ലക്ഷ്‍മി ആണ് ചിത്രത്തില്‍ നായികയായത്. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.