സൈബര്‍ ലോകത്തെ രാജാവ് ദശമൂലം ദാമു ഇത്തവണ എത്തിയിരിക്കുന്നത് റെസലിംഗ് റിങ്ങിലാണ്.  

തിരുവനന്തപുരം: ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് ദശമൂലം ദാമു. മണവാളനും രമണനും തൊട്ട് പിന്നാലെ ദശമൂലം ദാമുവും സൈബര്‍ ലോകത്ത് വിലസുകയാണ്. സൈബര്‍ ലോകത്തെ രാജാവ് ദശമൂലം ദാമു ഇത്തവണ എത്തിയിരിക്കുന്നത് റെസലിംഗ് റിങ്ങിലാണ്. 

ട്രോള് കണ്ട് ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സുരാജ് തന്നെ അമ്പരന്നിരിക്കുകയാണ്. ട്രോള്‍ വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ സുരാജ് തന്നെ പങ്കുവെച്ചിട്ടുണ്ട്. ശ്രീരാജ് എന്നയാള്‍ക്ക് നന്ദി പറഞ്ഞും എഡിറ്റിങ്ങ് വിരുതിനെ നമിച്ചുമാണ് സുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.