Asianet News MalayalamAsianet News Malayalam

നിര്‍മാതാവായും നായകനായും സുരാജ് വെഞ്ഞാറമൂട്, ചിത്രത്തിന്റെ പൂജയും നടന്നു

നിര്‍മാതാവായി സുരാജ് വെഞ്ഞാറമൂടും.

 

Suraj Venjaramoodu turns producer film update out hrk
Author
First Published May 26, 2024, 12:14 PM IST

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാര്‍ഡും നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നിര്‍മാതാവുമാകുകയാണ്. സുരാജ് വെഞ്ഞാറമൂട് വിലാസിനി സിനിമാസിന്റെ ബാനറിലാണ് നിര്‍മാതാവാകുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പമാണ് സുരാജും നിര്‍മാതാവാകുന്നത്.

സുരാജിന്റെ പ്രൊഡക്ഷൻ നമ്പർ 31 സിനിമയുടെ പൂജ നടന്നു. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിലായിരുന്നു ചിത്രത്തിന്റെ പൂജ. സുരാജ് വെഞ്ഞാറമൂടാണ് പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിലെ നായകനും. പ്രൊഡക്ഷൻ നമ്പർ 31 വിശേഷണപ്പേരുള്ള ചിത്രത്തില്‍  ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

സംവിധാനം നിര്‍വഹിക്കുന്നത് ആമിര്‍ പള്ളിക്കലാണ്. തിരക്കഥ ആഷിഫ് കക്കോടിയാണ്. കൊല്ലൂർ മൂകാംബികയിൽ നടന്ന ചടങ്ങുകളിൽ ചിത്രത്തിലെ നായകനും സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാംങ്ങളും  സന്നിഹിതരായിരുന്നു. ഇന്ന് മുതൽ കൊല്ലൂരും പരിസരത്തും ചിത്രം ചിത്രീകരിക്കും.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്‍ണൻ. ഛായാഗ്രാഹണം ഷാരോൺ ശ്രീനിവാസ്. പ്രൊഡക്ഷൻ നമ്പർ 31 സംഗീത സംവിധാനം അങ്കിത് മേനോൻ ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ.എം, ലിറിക്‌സ് വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്‍മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ടൈറ്റിൽ& പോസ്റ്റേർസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ മാജിക് ഫ്രെയിംസ് റിലീസ്, പിആർഓ പ്രതീഷ് ശേഖർ.

Read More: ശനിയാഴ്‍ച വമ്പൻ കുതിപ്പ്, കേരള കളക്ഷനില്‍ ഞെട്ടിക്കുന്ന ടര്‍ബോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios