Asianet News MalayalamAsianet News Malayalam

ഇത് അലോസരപ്പെടുത്തുന്നു; ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ​ഗോപി

തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ​ഗോപി പങ്കുവച്ചിട്ടുണ്ട്.

suresh gopi against his fake account in clubhouse
Author
Thiruvananthapuram, First Published Jun 2, 2021, 10:23 PM IST

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതിൽ അം​ഗമായത്. സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പിൽ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടൻ സുരേഷ് ​ഗോപി. 

ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 

തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ​ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. 

ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷൻ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios