Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ കുടുങ്ങിയ കുടുംബത്തെ നാട്ടില്‍ എത്താൻ സഹായിച്ചു, കൂടപ്പിറപ്പിനെപോലെ ഒപ്പം നിന്ന് സുരേഷ് ഗോപി

അമേരിക്കയില്‍ നിന്ന് മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ കൂടപ്പിറപ്പിനെപ്പോലെ സുരേഷ് ഗോപി ഒപ്പം നിന്നെന്നാണ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

Suresh Gopi helps malayali family standed in America
Author
Kochi, First Published Jun 18, 2020, 2:59 PM IST

ലോക്ക് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ കുടുങ്ങിയപ്പോയ മലയാളി കുടുംബത്തിന് സഹായമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ വഴി പ്രത്യേക ഓര്‍ഡിനൻസ് ഇറക്കിയാണ് മലയാളി കുടുംബത്തെ സുരേഷ് ഗോപി നാട്ടില്‍ എത്തിച്ചിരിക്കുന്നത്.  റോയ് മാത്യുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സഹായഹസ്‍തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടില്‍ സുരേഷ് ഗോപിക്ക് ഒപ്പം നിന്നവര്‍ക്കും അഭിനന്ദനങ്ങള്‍. സുരേഷ് ഗോപിക്ക് ജഗദീശ്വരൻ ആയുസ്സും ആരോഗ്യം നല്‍കട്ടെയെന്നും തുടര്‍ന്നും സഹായഹസ്‍തവുമായി നയിക്കട്ടെയെന്നും റോയ് പറയുന്നു.

റോയ് മാത്യുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

കാലിഫോര്‍ണിയയിലെ ലോസ് എഞ്ചല്‍സിൽ, സ്റ്റുഡന്റ് വിസയിൽ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി  കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാൻ കഴിയാതെ നിയമത്തിന്റെ നൂലാമാലകളിൽ ജീവിതം ദുരിതപൂർണ്ണമായപ്പോൾ, സഹായഹസ്‍തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ  എം പി സുരേഷ്‍ ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐.
അമേരിക്കയിൽ ജനിച്ച , അമേരിക്കൻ പാസ്സ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി ‌ വന്നപ്പോൾ, ഇന്ത്യൻ ഹോം മിനിസ്റ്റർ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം പ്രത്യേക ഓർഡിനെൻസ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നിൽ ഏല്‍പ്പിച്ചിരിക്കുന്ന എംപി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക് എല്ലാവിധ ആശംസകളും നേരുന്നു.തുടർന്നും സഹായഹസ്‍തവുമായി നയിക്കുവാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നു പ്രാർത്ഥിക്കുന്നു.  കൂടാതെ കുടുംബത്തിന്റെ പ്രശ്‍നങ്ങളിൽ ബഹുമാന്ന്യ എംപി ശ്രീ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

Follow Us:
Download App:
  • android
  • ios