Asianet News MalayalamAsianet News Malayalam

അവൻ വരുമോ, 'ഒറ്റക്കൊമ്പൻ'; സുരേഷ് ​ഗോപി ചിത്രം എന്ന് തുടങ്ങും ? ചർച്ചകൾ ഇങ്ങനെ

ഒറ്റക്കൊമ്പന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

suresh gopi movie ottakomban update tomichan mulakupadam nrn
Author
First Published Sep 26, 2023, 10:23 PM IST

സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സിനിമകൾ ഉണ്ടായിരിക്കും. അതിലെ നടനോ, സംവിധായക- തിരക്കഥ കൂട്ടുകെട്ടോ, സംവിധായക- നടൻ കൂട്ടുകെട്ടോ ഒക്കെ ആകാം അതിന് കാരണം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തരം ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെ ആണ് കാണികൾ ഏറ്റെടുക്കാറുള്ളത്. പ്രത്യേകിച്ച് സിനിമാസ്വാദകർ. അത്തരത്തിലൊരു സിനിമയാണ് 'ഒറ്റക്കൊമ്പൻ'. 

സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. 2020ൽ ആണ്  'ഒറ്റക്കൊമ്പൻ' എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. മലയാളത്തിന്റെ സുരേഷ് ​ഗോപി ആണ് നടൻ എന്നറിഞ്ഞതോടെ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി. ഒടുവിൽ വിവാദങ്ങളിലും ചിത്രം അകപ്പെട്ടു. 

പൃഥ്വിരാജ് നായകനായി എത്തിയ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രം​ഗത്തെത്തിയിരുന്നു. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിക്കാർ സമർപ്പിച്ചിരുന്നു. പിന്നാലെ ഒറ്റക്കൊമ്പന് സ്റ്റേയും വന്നു. വിലക്ക് നീക്കണമെന്ന് പലയാവർത്തി ഹർജി സമർപ്പിക്കുകയും അവ തള്ളുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ആയിരുന്നു കടുവയുടെ സംവിധാനം. ഇതും സുരേഷ് ​ഗോപി ചിത്രത്തിന്റെ ഷൂട്ടിം​ഗ് വൈകാൻ കാരണമായിരുന്നു. 

suresh gopi movie ottakomban update tomichan mulakupadam nrn

ഇപ്പോഴിതാ ഏറെ കാത്തിരിപ്പ് ഉയർത്തുന്ന ഒറ്റക്കൊമ്പന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞെന്നും ചിത്രം 2024ൽ തുടങ്ങുമെന്നുമാണ് ഇവർ പറയുന്നത്. ചിത്രത്തിന്റെ കഥ മാറ്റി എഴുതി എന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തി‍ൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

ഉദ്വേഗജനകമായ നിമിഷങ്ങൾ, ആവേശം നിറയ്ക്കുന്ന രംഗങ്ങൾ, ട്രെന്റിങ്ങിൽ താരമായി 'ചാവേർ'

മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിർവഹിക്കുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബിജു മേനോനും ചിത്രത്തിന്‍റെ ഭാഗമാകും. ഷാജി കുമാര്‍ ഛായ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. ടോമിച്ചന്‍ മുളകുപാടമാണ് നിർമാണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios