Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരുസിനിമയുടേത്,'ഒറ്റക്കൊമ്പൻ'പ്രവര്‍ത്തകരുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

മോഹൻലാല്‍ ആയിരുന്നു മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' സിനിമയുടെ പോസ്റ്റര്‍ അന്ന് പുറത്തുവിട്ടത്.
 

suresh gopi new film title same for already released film also
Author
Kochi, First Published Oct 26, 2020, 7:50 PM IST

ലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനമായിരുന്നു സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. ഒറ്റക്കൊമ്പൻ എന്ന പേര് പുറത്തുവന്നതോടെ ആരാധകരും ആഘോഷത്തിലാണ്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. അതേസമയം നേരത്തെയും ’ഒറ്റക്കൊമ്പൻ’ എന്ന പേരില്‍ ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. ഇതാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

നടൻ മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേ‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്.2020 സെപ്റ്റംബർ 13നായിരുന്നു ഇത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഈ ‘ഒറ്റക്കൊമ്പൻ’. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇന്ന് രാവിലെയായിരുന്നു പ്രവർത്തകർ കുറിപ്പ് പുറത്തുവിട്ടത്. 

Launching the Motion Poster of Malayalam movie “OTTAKOMBAN”. Best wishes to the entire crew ! https://youtu.be/OFHNPBH_als

Posted by Mohanlal on Sunday, 13 September 2020

"ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രെജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ ന്യൂ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകചത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !", എന്നാണ് മഹേഷ് പാറയിലിന്റെ ഒറ്റക്കൊമ്പന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രെജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ...

Posted by Ottakomban on Sunday, 25 October 2020

ഈ ചിത്രം ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ​ഗോപിയുടെ ചിത്രത്തിന്റെ പേരും  ‘ഒറ്റക്കൊമ്പൻ’ എന്നായതോടെ ഈ വിഷയം ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. 

'കടുവ'യുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ​ഗോപി ചിത്രത്തിനെതിരെ ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നത്. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നായിരുന്നു ജിനുവിന്‍റെ ആരോപണം. 'കടുവ' തന്‍റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്‍റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന വ്യക്തിയും രംഗത്തെത്തി. തുടർന്ന് 'കടുവ'യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios