Asianet News MalayalamAsianet News Malayalam

'എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്'; പെണ്‍കള്‍ ഒരുമൈ നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി

നേരത്തെ മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സുരേഷ് ഗോപി എംപി ഇടപെട്ടിരുന്നു. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിച്ചത്.

suresh gopi shares pic with pengal urimai leaders
Author
Thiruvananthapuram, First Published Oct 29, 2020, 8:30 PM IST

'പെണ്‍കള്‍ ഒരുമൈ' സംഘടനയുടെ നേതാവ് രാജേശ്വരിക്കും തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച് നല്‍കാനുള്ള സന്നദ്ധത സുരേഷ് ഗോപി എംപി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. 'എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്നാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.

നേരത്തെ മൂന്നാര്‍ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സുരേഷ് ഗോപി എംപി ഇടപെട്ടിരുന്നു. എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നിര്‍വ്വഹിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം. 

അതേസമയം നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന 'കാവലി'ന്‍റെ ചിത്രീകരണത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍. 23ന് പുനരാരംഭിച്ച ചിത്രീകരണം പാലക്കാടും വണ്ടിപ്പെരിയാരിലുമായാണ്. 'കസബ'യ്ക്കു ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ലാല്‍, സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു പ്രധാന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. മാത്യൂസ് തോമസ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന് 'ഒറ്റക്കൊമ്പന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios