ഒക്ടോബർ 3നാണ് ​ഗരുഡൻ റിലീസ് ചെയ്തത്.

'​ഗരുഡൻ' തിയറ്ററുകൾ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ആരാധകർക്ക് സർപ്രൈസ് ഒരുക്കി സുരേഷ് ​ഗോപി. ചിത്രത്തിന്റെ സ്നീക്പീക് വീഡിയോ ആണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ​ഗരുഡനിലെ മാസ് ഡയലോ​ഗും ആക്ഷൻ രം​ഗങ്ങളും കോർത്തിണക്കിയുള്ളതാണ് വീഡിയോ. ശ്രദ്ധനേടിയ 'ഒൺസ് എ കോപ്, ആൾവേയ്സ് എ കോപ്, അൻഡ് ഐ ആം എ ബ്ലഡി കോപ്' എന്ന ഡയലോ​ഗും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ഒക്ടോബർ 3നാണ് ​ഗരുഡൻ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുക ആണ്. ഈ അവസരത്തിൽ ആണ് ചെറു വീഡിയോ സുരേഷ് ​ഗോപി പുറത്തുവിട്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്ത് എത്തിയത്. 

"ആദ്യം ബിജു രണ്ടാം പകുതി സുരേഷേട്ടനും തകർത്തു. ഗരുഡൻ ഈ കോംബോയിൽ ഒറ്റക്കൊമ്പൻ കാത്തിരിക്കുന്നു, യഥാർത്ഥ പൊലീസ് ലുക്ക്, മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിന് ശേഷം മറ്റൊരു മികച്ച ചിത്രം. ശരിക്കും ഒരു ആവേശകരമായ ത്രില്ലർ, തകർത്തു ബ്ലോക്ക് ബസ്റ്റർ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രമാണ് ​ഗരുഡൻ. വലിയ മുതൽ മുടക്കിൽ എത്തിയ ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ജിനേഷ് എമ്മിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അരുൺ വർമയാണ് സംവിധാനം.

ഒരു മലയാള സിനിമയും 100 കോടി നേടിയിട്ടില്ല, എല്ലാം ബിസിനസ്, നഷ്ടം അവർക്ക് മാത്രം: സന്തോഷ് പണ്ഡിറ്റ്

അതേസമയം, സുരേഷ് ഗോപിയുടെ 251മത്തെ ചിത്രം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..