നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. തമിഴരശൻ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങി. ഇപ്പോള്‍ സുരേഷ് ഗോപി അഭിനയരംഗത്തേയ്ക്ക് മടങ്ങി വരുന്നതിനെ കുറിച്ച് മകൻ ഗോകുല്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചത്.

എന്റെ മകൻ ഗോകുലും മകള്‍ ഭവാനിയും തമിഴരന്റെ സെറ്റില്‍ വന്നു. ലൈറ്റുകളുടെയും അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും ഇടയില്‍ എന്നെ കണ്ടതില്‍ വലിയ സന്തോഷമായി എന്ന് ഗോകുല്‍ എന്റെ കൈപിടിച്ച് പറഞ്ഞു. അങ്ങനെയാണ് എന്നെ കാണാൻ ആഗ്രഹിക്കുന്നതെന്നും ഗോകുല്‍ പറഞ്ഞു. എനിക്ക് അത് വളരെ ഹൃദയസ്‍പര്‍ശിയായി തോന്നി. പക്ഷേ ഒരു സാമൂഹ്യപ്രവര്‍ത്തകൻ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. എന്റെ ജന്മനാടിനോടുള്ള ഉത്തരവാദിത്തം എന്തുവിലകൊടുത്തും ഞാൻ നിറവേറ്റും- സുരേഷ് ഗോപി പറയുന്നു.

ബാബു യോഗ്വേശരൻ ആണ് തമിഴരൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുക. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുരേഷ് ഗോപി ഷെയര്‍ ചെയ്‍ത ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുകളും ലൈക്കുമായി എത്തിയത്.