'ഇതാണ് രാജ്യത്തെ നിയമം'! ദിലീപിൻ്റെയും സ്വപ്ന സുരേഷിൻ്റെയും കേസുകൾ ചൂണ്ടികാട്ടി സുരേഷ് ഗോപിയുടെ പ്രതികരണം
'പൊലീസല്ല അന്തിമവിധി തീരുമാനിക്കുന്നത്. കോടതിയാണ് അന്തിമ വിധി തീരുമാനിക്കുക'

പുതിയ ചിത്രമായ ഗരുഡൻ്റെ പ്രമോഷണൽ പരിപാടിക്കിടെ നടൻ ദിലീപിനെതിരായ കേസിലെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്. വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഗരുഡൻ എന്ന സിനിമയുടെ ദുബായിലെ പ്രമോഷനിടെ ദിലീപിൻ്റെയും സ്വപ്ന സുരേഷിൻ്റെയും കേസുകൾ ചൂണ്ടാട്ടിയ സുരേഷ് ഗോപി, കോടതി പറയുന്നത് വരെ ഒരാളും കുറ്റവാളിയാണെന്ന് വിശ്വസിക്കില്ലെന്നാണ് പറഞ്ഞത്. ഇതാണ് രാജ്യത്തെ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിലരെ മനഃപൂർവം പ്രതികളാക്കുന്ന പൊലീസ് നടപടികൾ നമ്മൾ ഒത്തിരിതവണ കണ്ടിട്ടുണ്ട്. പൊലീസല്ല അന്തിമവിധി തീരുമാനിക്കുന്നത്. കോടതിയാണ് അന്തിമ വിധി തീരുമാനിക്കുക. അതുകൊണ്ടുതന്നെ കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ, രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം; സഹായം തേടുന്നു
തൻ്റെ പുതിയ ചിത്രം ഗരുഡനെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽപ്പോലും വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതിയെക്കുറിച്ചുള്ള വലിയ സന്ദേശം 'ഗരുഡൻ' നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വീണ്ടും പൊലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. ദുബായിലെ പ്രമോഷണൽ പരിപാടിക്ക് സുരേഷ് ഗോപിക്കൊപ്പം സംവിധായകൻ അരുൺ വർമ, നടൻ സിദ്ധീഖ്, അഭിരാമി, ദിവ്യപിള്ള എന്നിവരടക്കമുള്ളവരും പങ്കെടുത്തു.
ഗരുഡൻ വിശേഷം ഇങ്ങനെ
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗൽ ത്രില്ലറായ 'ഗരുഡൻ' തീയറ്ററുകളിലേക്ക് എത്തുകയാണ്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും 'ഗരുഡൻ' എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും വീഡിയോകളും നൽകുന്ന സൂചന. ഹിറ്റ് ചിത്രമായ 'അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം