മികച്ച പ്രതികരണമാണ് സുരേഷ് ഗോപി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് (Pappan).

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പൻ'. സുരേഷ് ഗോപിയുടെ മകൻ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ഗോകുലും തമ്മിലുള്ള രസകരമായ രംഗത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം (Pappan).

സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഇതുവരെ 11.56 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം ചിത്രം 3.16 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനം ചിത്രം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഓപ്പിണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. നീതാ പിള്ളയാണ് ചിത്രത്തിലെ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.

ആർ ജെ ഷാനിന്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ് ജിഎസ് പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.

Read More : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്