Asianet News MalayalamAsianet News Malayalam

പുതിയ ഭാവത്തിലും നാട്ടിലും 'മൂസ', ഈ യാത്ര എങ്ങോട്ട്?

വേറിട്ട ഭാവത്തിലും രൂപത്തിലും സുരേഷ് ഗോപി.

 

Suresh Gopi starrer Mei Hoom Moosa new photos out
Author
First Published Sep 22, 2022, 8:01 PM IST

മലപ്പുറംകാരൻ 'മൂസ'യെ കേരള മണ്ണിലൂടെ പ്രേക്ഷകർ നിരവധി തവണകളായി കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ 'മൂസ' പുതിയ സ്ഥലത്തെത്തിയിരിക്കുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലാണ് 'മൂസ' പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരേന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും 'മൂസ' അലഞ്ഞു തിരിയുകയാണ്  സാധാരണക്കാരന്റെ വേഷത്തിൽ കിലോമീറ്ററുകളോളം കാൽനടയായിപ്പോലും സഞ്ചരിക്കുന്ന 'മൂസ' തിരക്കുകുറഞ്ഞ വൃക്ഷത്തണലിലും, വിശ്രമസ്ഥലങ്ങളിലുമെല്ലാം കിടന്നുറക്കം. പക്ഷെ അപ്പോഴും അദ്ദേഹത്തിന്റെ കണ്ണകൾക്ക് തിളക്കമുണ്ട്. ക്ഷീണമുണ്ടങ്കിലും മുഖത്ത് നിശ്ചയദാർഢ്യം പ്രകടം. ഈ യാത്ര എന്തോ ലക്ഷ്യത്തിലേക്കുള്ളതാണന്ന് മുഖഭാവത്തിലൂടെ വ്യക്തമാകും. 'മൂസ'യുടെ പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടുകൊണ്ടാണ് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

'മൂസ'യുടെ ഈ യാത്ര എങ്ങോട്ട്?. എന്താണദ്ദേഹം നേരിടുന്ന പ്രശ്‍നങ്ങൾ?. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ' എന്ന ചിത്രത്തിലെ ചില ഭാഗങ്ങളാണിത്. സുരേഷ് ഗോപിയാണ് 'മൂസ'യെ പ്രതിനിധീകരിക്കുന്നത്.

സുരേഷ് ഗോപിയുടെ അതിശക്തമായ ഒരു കഥാപാത്രമാണ് 'മൂസ'. മിലിട്ടറി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് 'മൂസ'യുടെ കഥാപാത്രം. സമൂഹത്തിന്റെ മുന്നിലേക്ക് നിരവധി ചോദ്യശരങ്ങൾ ഇട്ടുകൊണ്ടാണ് 'മൂസ'യെ ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. ദില്ലി ,ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്.

സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രചന - രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്‍ണുനാരായണൻ ഛായാഗ്രഹണവും സൂരജ് ഈഎസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സജിത് ശിവഗംഗ . മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂ - ഡിസൈൻ - നിസ്സാർ റഹ്‍‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്‍കർ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് - ഷബിൽ, സിന്റെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റംബർ  മുപ്പതിന് സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ - അജിത് വി ശങ്കർ.

Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി

Follow Us:
Download App:
  • android
  • ios