സുരേഷ് ഗോപി ചിത്രത്തിലെ വീഡിയോ ഗാനം.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മേം ഹൂം മൂസ'. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'സൗരംഗ് മില്‍കെ' എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരന്റെ സംഗീത സംവിധാനത്തില്‍ ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. 'മൂസ' എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രചന - രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്.

സൂരജ് ഈഎസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്‍‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്‍കർ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് - ഷബിൽ, സിന്റെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു. സെപ്റ്റംബർ മുപ്പതിന് സെൻട്രൽ പിക്ചേർസ് ആണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

Read More: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്