ന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിക്കും റെയ്നക്കും ആശംസയറിയിച്ച് നടനും എംപിയുമായ സുരേഷ് ​ഗോപി. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകളാണ് ഇരുവരുമെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പിന്നാലെ താനും വിരമിക്കുന്നതായി റെയ്ന ആരാധകരെ അറിയിക്കുകയായിരുന്നു.

"ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകൾക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങൾ രണ്ടുപേർക്കും ആശംസകൾ. എല്ലാ ഓർമ്മകൾക്കും, തീർച്ചയായും ട്രോഫികൾക്കും വളരെ നന്ദി" സുരേഷ് ​ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഇരുവരും വിരമിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.