മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. 

നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും(Director Bala) നടൻ സൂര്യയും(Suriya) വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമഹൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചു. സൂര്യയുടെ കരിയറിലെ നാല്പത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.

ബാലക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. ”എന്റെ മെന്ററായ സംവിധായകന്‍ ബാല അണ്ണ എനിക്ക് ആക്ഷന്‍ പറയാനായി കാത്തിരിക്കുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്ക് ഉണ്ടാകണം” സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.

Scroll to load tweet…

ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധായകന്‍. ബാലസുബ്രഹ്‌മണ്യം ക്യമറയും സതീഷ് സൂര്യ എഡിറ്റിംഗും വി. മായ പാണ്ടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കോകോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് മമിത.

Scroll to load tweet…
Scroll to load tweet…

അതേസമയം, എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.