പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒരുങ്ങുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. പത്ത് ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുക. സൂര്യയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യനാവും ചെക്ക് കൈമാറുക. കേരളത്തിനൊപ്പം പ്രളയദുരിതം നേരിടുന്ന കര്‍ണാടകത്തിനും ഇരുവരും ധനസഹായം നല്‍കുന്നുണ്ട്.

കഴിഞ്ഞതവണത്തെ മഹാപ്രളയത്തിന്റെ സമയത്തും സൂര്യയും കാര്‍ത്തിയും കേരളത്തിന് സഹായവുമായി എത്തിയിരുന്നു. 25 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം അവര്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് അന്ന് സഹായം നല്‍കിയത്.