കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്

'സൂരറൈ പോട്ര്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും(Suriya) സംവിധായിക സുധ കൊങ്കരയും(Sudha Kongara) വീണ്ടും ഒന്നിക്കുന്നു. ഇക്കുറിയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ആരെക്കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് സുധ കൊങ്കര വ്യക്തമാക്കിയിട്ടില്ല. നിലവിൽ സൂര്യ കരാർ ഒപ്പിട്ടിരിക്കുന്ന സിനിമകൾക്ക് ശേഷമായിരിക്കും ചിത്രം ആരംഭിക്കുക. സുധ കൊങ്കര ഇപ്പോൾ ‘സുരറൈ പോട്ര്’ ന്റെ ഹിന്ദി പതിപ്പിന്റെ അണിയറയിലാണ്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രം സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് നിർമ്മിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്.

KGF 2 : രണ്ടാം ഭാഗം എത്തുംമുന്‍പേ ആദ്യ ഭാഗം വീണ്ടും കാണാം; 'കെജിഎഫ് ചാപ്റ്റര്‍ 1' ഇന്നു മുതല്‍

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. അപര്‍ണ ബാലമുരളി 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.

'ബീസ്റ്റി'ലെ മുഖം മൂടി വില്ലൻ ഷൈനോ ? ചോദ്യവുമായി സോഷ്യൽ മീഡിയ

വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേർന്ന ട്രെയിലർ ഇതിനോടകം തരം​ഗം തീർത്തു കഴിഞ്ഞു. ട്രെയിലറിൽ മുഖം മൂടി ധരിച്ചെത്തിയ വില്ലൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ആരാകും ഈ താരമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. 

മലയാളി താരം ഷൈൻ ടോം ചാക്കോയും ബീസ്റ്റിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ ആണോ മുഖം മൂടി ധരിച്ച വില്ലൻ എന്നതാണ് ഏവരുടെയും സംശയം. ബീസ്റ്റുമായി ബന്ധപ്പെട്ട് വന്ന പോസ്റ്ററുകളിലോ പാട്ടുകളിലോ ഷൈനിന്റെ യാതൊരു വിധ സാന്നിധ്യവും ഉണ്ടായിരുന്നില്ല. ഇതാണ് വില്ലൻ ഷൈൻ ആണോ എന്ന സംശയം പ്രേക്ഷകരിൽ ഉയർത്തിയത്. 

എന്നാൽ 'സ്ലംഡോഗ് മില്യണേർ' എന്ന സിനിമയിലൂടെ ശ്രദ്ധയനായ നടൻ അങ്കുർ വികൽ ആണ് ഈ മുഖം മൂടി വില്ലനെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്തായലും ഷൈനിന്റെ കഥാപാത്രം ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്.