Asianet News MalayalamAsianet News Malayalam

'സുര്യ 42'ന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു, ഫസ്റ്റ് ലുക്കിന്റെ അപ്ഡേറ്റും പുറത്ത്

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന്റെ അ‍പ്‍ഡേറ്റ്.

Suriya Siruthai Siva film first look to be unveiled on Actors birthday
Author
First Published Jan 15, 2023, 5:12 PM IST

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാകുന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ആരാധകരുടെ സജീവ ശ്രദ്ധയിലുള്ളതാണ്. 'സൂര്യ 42' എന്ന് വിളിപ്പേരുള്ള ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുക. ത്രീഡിയിലുമാണ് സൂര്യ ചിത്രം എത്തുക. ദിഷാ പതാനി നായികയാകുന്ന സൂര്യ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ജനുവരി 21ന് ചെന്നൈയില്‍ സൂര്യ ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിലോ സൂര്യയുടെ ജന്മദിനത്തിലോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നും ഫെസ്റ്റിവല്‍ റിലീസായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.

'സൂര്യ 42'ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 'സൂര്യ 42'ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി  ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍  വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

Follow Us:
Download App:
  • android
  • ios