സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് സൂരരൈ പൊട്രു. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ സൂര്യ ഒരു ഗാനം ആലപിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യ മാരാ എന്ന തീം ആലപിക്കുന്നതായി ജി വി പ്രകാശ് തന്നെയാണ് അറിയിച്ചത്. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥ് ആയാണ് സൂര്യ അഭിനയിക്കുന്നത്.  ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്.