സൂര്യയുടെ കാപ്പാൻ എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കിയ രംഗം.

മോഹൻലാല്‍ ഒരിടവേളയ്ക്ക് ശേഷം തമിഴകതത് എത്തിയ ചിത്രമാണ് കാപ്പാൻ. സൂര്യയാണ് നായകനായി എത്തിയത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മോഹൻലാല്‍ പ്രധാനമന്ത്രിയായി അഭിനയിച്ചിരിക്കുന്നു. എസ് പി ജി ഓഫീസറായി സൂര്യയും. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷമുള്ള ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്നായിരുന്നു രംഗം വെട്ടിക്കുറിച്ചത്.