Asianet News MalayalamAsianet News Malayalam

സുശാന്തിന്റെ പണം എടുത്തിട്ടില്ല, തന്റെ ചിലവുകള്‍ക്ക് ഉപയോഗിച്ചിരുന്നത് സ്വന്തം പണമെന്ന് റിയ ചക്രബര്‍ത്തി

റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തിയെ ഓഗസ്റ്റ് 10 ന് ചോദ്യം ചെയ്യും. ഷോവിക്കിനെ ഓഗസ്റ്റ് ഏഴിന് ചോദ്യം ചെയ്തു. റിയയെ വീണ്ടും ചോദ്യം ചെയ്യും
 

Sushant death raw Paid for everything with my own income Rhea Chakraborty tells ED
Author
Mumbai, First Published Aug 8, 2020, 2:54 PM IST

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ സംശയത്തിന്റെ നിഴലിലാണ് നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബര്‍ത്തി. റിയക്കെതിരെ സുശാന്തിന്റെ അച്ഛന്‍ ബിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

സുശാന്തിന്റെ പണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തന്റെ ചിലവുകള്‍ സ്വന്തം വരുമാനംകൊണ്ടാണ് നടത്തിയിരുന്നതെന്നും റിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. സുശാന്തിന്റെ പണം റിയ കൈവശപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് എട്ട് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തത്. 

റിയ 15 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കെ കെ സിംഗ് പരാതിയില്‍ ഉന്നയിച്ച ആരോപണം. സുശാന്തിന്റെ മൂന്ന് കമ്പനികളിലൊന്നില്‍ റിയ പങ്കാളിയായിരുന്നു. ഒരു ലക്ഷം രൂപ മാത്രമാണ് ഇതിനായി റിയ മുതല്‍ മുടക്കിയതെന്നും റിയ പറഞ്ഞു. 

റിയയുടെ പേരില്‍ വാങ്ങിയ ഫഌറ്റിന് 60 ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ടെന്നും ഇതില്‍ 25 ലക്ഷം രൂപ താന്‍ സ്വന്തം വരുമാനം കൊണ്ട് വീട്ടിയെന്നും റിയ പറഞ്ഞു. റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തിയെ ഓഗസ്റ്റ് 10 ന് ചോദ്യം ചെയ്യും. ഷോവിക്കിനെ ഓഗസ്റ്റ് ഏഴിന് ചോദ്യം ചെയ്തു. റിയയെ വീണ്ടും ചോദ്യം ചെയ്യുമെന്നും തിയതി തീരുമാനിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്. 

Follow Us:
Download App:
  • android
  • ios