പാരിസില്‍ നിന്നുള്ള വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്‍ത് സുശാന്ത് സിംഗും റിയ ചക്രബര്‍ത്തിയും.

നടൻ സുശാന്ത് സിംഗും നടി റിയ ചക്രബര്‍ത്തിയും പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച വാര്‍ത്തകളോട് ഇരുവരും വ്യക്തമായി പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഇരുവരും പാരീസില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്നാണ് സിനിമ മാധ്യമങ്ങളിലെ വാര്‍ത്ത.

View post on Instagram
View post on Instagram

സുശാന്ത് സിംഗ് ഡിസ്‍നിലാൻഡില്‍ നിന്നുള്ള വീഡിയോ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്റെ സ്വപ്‍നത്തിലെ ജീവിതം, സ്വപ്‍നത്തെ സ്‍നേഹിക്കുന്നുവെന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഇഫെല്‍ ടവറില്‍ നിന്നുള്ള ഫോട്ടോയാണ് റിയ ചക്രബര്‍ത്തി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇരുവരും ഒന്നിച്ചാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇരുവരും മറുപടിയൊന്നും നല്‍കിയിട്ടില്ല. പ്രണയത്തിലാണോ എന്ന് മുമ്പ് അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ല എന്നായിരുന്നു സുശാന്ത് സിംഗ് മറുപടി നല്‍കിയിരുന്നത്. ഒരു കാര്യത്തെ കുറിച്ച് ഒന്നുമാകാതെ എങ്ങനെയാണ് അത് ഉറപ്പാണെന്ന തരത്തില്‍ ആള്‍ക്കാര്‍ സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ. ഞാനുമായി ബന്ധപ്പെട്ട ഏത് ചോദ്യവും എന്നോടു ചോദിക്കൂ, എനിക്ക് പറയാൻ കഴിയും. മറ്റൊരാളെക്കുറിച്ച് പറയണമെങ്കില്‍ അത് എനിക്ക് അവരോട് കൂടി ചോദിക്കേണ്ടി വരും. അടുത്ത തവണ കാണുമ്പോള്‍ ചോദിക്കൂ, ഞാൻ പറയാം- സുശാന്ത് സിംഗ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.