സുശാന്ത് സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദില്‍ ബെചാര. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹിന്ദി സിനിമയെകുറിച്ചുള്ള ഏറ്റവും റീട്വീറ്റ് ചെയ്യപ്പെട്ടത് എന്നാണ് വാര്‍ത്ത. സുശാന്ത് സിംഗിന്റെ അഭിനയം തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. സഞ്‍ജന സംഘിയാണ് ചിത്രത്തിലെ നായിക.

ഹിന്ദി സിനിമയെ കുറിച്ച് 2020ല്‍ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ടത് ദില്‍ബെചാരയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളായി ദീപിക പദുക്കോണ്‍ അഭിനയിച്ച ഛപാക് ആണ് രണ്ടാമത് എത്തിയത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. മേഘ്‍ന ഗുല്‍സാര്‍ ആണ് ഛപാക് സംവിധാനം ചെയ്‍തത്. സുശാന്ത് സിംഗിന്റെ മികച്ച അഭിനയമായിരുന്നു ദില്‍ ബെചാരയുടെ ആകര്‍ഷണം.  സുശാന്ത് സിംഗിന്റെ ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു ദില്‍ ബെചാര.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്‍ത ട്വീറ്റ് അനുഷ്‍ക ഗര്‍ഭിണിയായ വിവരത്തെ കുറിച്ച് താരവും ഭര്‍ത്താവ് വിരാട് കോലിയും പറഞ്ഞതായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്‍തത് വിജയ്‍യുടെ സെല്‍ഫിയായിരുന്നു.