Asianet News MalayalamAsianet News Malayalam

സുശാന്തിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുന്നേ സഹ സംവിധായിക എങ്ങനെ കുറിപ്പെഴുതി, ആരാധകര്‍ ചര്‍ച്ചയാക്കുന്നു

സുശാന്ത് സിംഗിന്റെ മരണം പുറംലോകം അറിയുന്നതിന് മുമ്പേ മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് കുറിപ്പ് എഴുതിയത് എങ്ങനെയെന്ന് ആരാധകര്‍.

Sushanth Singh death Suhrita Das controversy
Author
Mumbai, First Published Aug 19, 2020, 11:59 AM IST

സുശാന്ത് സിംഗിന്റെ മരണം പുറം ലോകം അറിയുന്നതിനു മുമ്പ് അക്കാര്യത്തെ കുറിച്ച് മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. സുഹ്രിദ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കും മുന്നേ ജൂണ്‍ 14ന് രാവിലെ 11.08ഓടെയാണ് സുഹ്രിദ സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് എഴുതിയത്. സുശാന്ത് സിംഗിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയെ അഭിസംബോധന ചെയ്‍തുകൊണ്ടാണ് പോസ്റ്റ്. ഇത് ചര്‍ച്ചയായതോടെ കുറിപ്പ് നീക്കം ചെയ്യുകയും ഫേസ്‍ബുക്ക് ഡിആക്റ്റീവേറ്റ് ചെയ്യുകയും ചെയ്‍തു. എന്നാല്‍ ആരാധകര്‍ ഇക്കാര്യത്തില്‍ സംശയങ്ങളുന്നയിച്ചു. സുശാന്തിന്റെ കിടപ്പു മുറി തുറക്കുന്നതിനു മുന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതിയത് എങ്ങനെ എന്നാണ് സ്‍ക്രീൻ ഷോട്ട് ഷെയര്‍ ചെയ്‍ത് ആരാധകര്‍ ചോദിക്കുന്നത്. സുശാന്ത് സിംഗ് മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിനു മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നു.  പ്രിയപ്പെട്ട റിയാ, ലോകം മുഴുവൻ സുശാന്ത് സിങ് രജ്‍പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്‍ദ കാഴ്‍ചക്കാരനായിരുന്നതിനാൽ.  രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല എന്നുമായിരുന്നു സുഹ്രിദയുടെ കുറിപ്പില്‍ പറഞ്ഞിരുന്നത്.  റിയ പലപ്പോഴും ഓഫീസിലേക്ക് ഓടി വന്ന് ഭട്ടിനോട് കൗൺസിലിംഗ് ആവശ്യപ്പെടുന്നതും അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ താൻ കണ്ടിട്ടുണ്ട്. സർ അത് കണ്ടു, അതുകൊണ്ടാണ് പർവീൻ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസ്റ്റർ യുജി തന്ന വാക്കുകൾ പങ്കുവച്ചത്, മാറി നടക്കുക അല്ലെങ്കിൽ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും എന്നുമായിരുന്നു സുഹ്രിദയുടെ കുറിപ്പില്‍ പറഞ്ഞിരുന്നത്.

Follow Us:
Download App:
  • android
  • ios