ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സുസ്‍മിത സെൻ. ഇപ്പോള്‍ സിനിമയില്‍ വളരെ സജീവമല്ലെങ്കിലും ആരാധകരുമായി എന്നും വിശേഷങ്ങള്‍ പങ്കുവെയ്‍ക്കാറുള്ള താരമാണ് സുസ്‍മിത സെൻ. സുസ്‍മിത സെന്നിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സുസ്‍മിത സെന്നിന്റെ അവധിക്കാല ആഘോഷത്തിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സുസ്‍മിത സെൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള അവധിക്കാലത്തിന്റെ ആഘോഷത്തെ കുറിച്ചാണ് സുസ്‍മിത സെൻ പറയുന്നത്.

ദുബായ്‍യിലേക്കാണ് അവധിക്കാല ആഘോഷത്തിനായി സുസ്‍മിത സെൻ എത്തിയത്. മക്കളായ റെനീയും അലിസാഹും ഒപ്പമുണ്ട്.  കുടുംബത്തോടൊപ്പമുള്ള ആഘോഷത്തെ കുറിച്ചാണ് സുസ്‍മിത സെൻ പങ്കുവയ്‍ക്കുന്നത്. പ്രതീക്ഷികളെ ആഘോഷിക്കുന്നിടത്തോളം നമ്മള്‍ക്ക് എല്ലാം സാധ്യമാണ് എന്ന് സുസ്‍മിത സെൻ പറയുന്നു. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും സുസ്‍മിത സെൻ തന്നെ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒന്നിനും നമ്മുടെ സന്തോഷത്തെ മറച്ചുവയ്‍ക്കാനാകില്ല (masc) എന്നാണ് സുസ്‍മിത തെൻ പറയുന്നത്.

മികച്ച സ്വീകരണം നല്‍കിയവര്‍ക്ക് സുസ്‍മിത സെൻ നന്ദിയും പറയുന്നു.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ സന്തോഷം തന്നെയാണ് സുസ്‍മിത സെന്നിന്റെ ക്യാപ്ഷനില്‍ വ്യക്തമാകുന്നത്.