ബഹുമാനമില്ലാത്തിടത്ത് സ്‍നേഹത്തിന് അർത്ഥമില്ല എന്ന് സുസ്‍മിത സെൻ. 


ബോളിവുഡിലെ ഹിറ്റ് താരങ്ങളില്‍ ഒരാളായിരുന്നു സുസ്‍മിത സെൻ (Susmita Sen). ഇപോള്‍ സുസ്‍മിത സെൻ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്. സുസ്‍മിത സെൻ തന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കാറുണ്ട്. സുസ്‍മിത സെൻ സ്‍നേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

റൊഹ്‍മാനുമായുള്ള പ്രണയബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് അടുത്തിടെ സുസ്‍മിത സെൻ പറഞ്ഞിരുന്നു. ബഹുമാനമില്ലാത്തിടത്ത് സ്‍നേഹത്തിന് അർത്ഥമില്ല എന്നാണ് ഇപോള്‍ ആരാധകരോട് ഇൻസ്റ്റാഗ്രാമില്‍ സംവദിക്കവേ സുസ്‍മിത സെൻ പറഞ്ഞിരിക്കുന്നത്. സ്‍നേഹമുണ്ടാകുകയും ഇല്ലാതെയുമാകും. എന്നാല്‍ ബഹുമാനമുണ്ടെങ്കില്‍ സ്‍നേഹത്തിന് സ്വയം പ്രകടിപ്പിക്കാൻ രണ്ടാമതൊരു അവസരം നല്‍കുമെന്നുമാണ് സുസ്‍മിത സെൻ പറഞ്ഞിരിക്കുന്നത്.

ബഹുമാനം എന്നത് നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത് എന്ന ചോദ്യത്തി് മറുപടി പറയുകയായിരുന്നു സുസ്‍മിത സെൻ. ബഹുമാനമെന്നതാണ് എല്ലാമെന്നുമായിരുന്നു മറുപടി. യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ യഥാർത്ഥ ഡോക്യുമെന്ററികൾ കാണാൻ ഇഷ്‍ടപ്പെടുന്നുവെന്നും സുസ്‍മിത സെൻ മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. ജീവിതത്തിലുടനീളം അസാധാരണമായ കാര്യങ്ങൾ ചെയ്‍ത സാധാകരണക്കാരായ ആളുകളുടെ കഥകൾ അറിയാൻ ഇഷ്‍ടമാണെന്നും സുസ്‍മിത സെൻ പറഞ്ഞു.

മിസ് യൂണിവേഴ്‍സ് വിജയിയായതിന് ശേഷമായിരുന്നു സുസ്‍മിതാ സെൻ വെള്ളിത്തിരിയിലേക്ക് എത്തിയത്. 'ദസ്‍തക്' എന്ന ഹിന്ദി ചിത്രത്തില്‍ സുസ്‍മിത സെന്നായിട്ടുതന്നെ അഭിനയിച്ചു. 'രക്ഷകൻ' എന്ന തമിഴ് ചിത്രത്തില്‍ നായികയായും എത്തി. തുടര്‍ന്നങ്ങോട്ട് എണ്ണം പറഞ്ഞ സിനിമകളില്‍ അഭിനയിച്ച സുസ്‍മിത സെൻ ഇപോള്‍ വെബ് സീരീസുകളിലും സജീവമാണ്.