സുസ്‍മിത സെൻ പങ്കുവച്ച പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ ശേഷം വെള്ളിത്തിരിയില്‍ ശ്രദ്ധ നേടിയ താരമാണ് സുസ്‍മിത സെൻ. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സുസ്‍മിത സെൻ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. സിനിമ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങളും സുസ്‍മിത പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ സുസ്‍മിത പങ്കുവച്ച പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്.

View post on Instagram

സ്‍കൂള്‍ കാലത്തെ ഫോട്ടോയാണ് സുസ്‍മിത പങ്കുവച്ചിരിക്കുന്നത്. 1992- 1993 വിദ്യാഭ്യാസ കാലത്തെയാണ് ഫോട്ടോ. അന്ന് താൻ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്ന ആളല്ലെന്നും അന്തര്‍മുഖയായിരുന്നുവെന്നും സുസ്‍മിത പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവ് അവിടെ നിന്നായിരുന്നുവെന്നും സുസ്‍മിത പറയുന്നു. എല്ലാവരോടും സ്‍നേഹം എന്നും സുസ്‍മിത ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി പറയുന്നു.