Asianet News MalayalamAsianet News Malayalam

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ എത്തി

ഫാമിലി ത്രില്ലര്‍ ചിത്രം

swakaryam sambhavabahulam movie poster starring jeo baby and shelly
Author
First Published Apr 28, 2024, 7:57 PM IST | Last Updated Apr 28, 2024, 7:57 PM IST

എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഇവരെ കൂടാതെ അന്നു ആൻ്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആർട്ട് അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ എസ്, കളറിസ്റ്റ് ശ്രീധർ വി, സൗണ്ട് ഡിസൈൻ സന്ദീപ് കുറിശ്ശേരി, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ് അശോകൻ ആലപ്പുഴ, സ്റ്റിൽസ് ജഗത് ചന്ദ്രൻ, ഡിസൈൻസ് വിവേക് വിശ്വനാഥ്, പിആർഒ പി ശിവപ്രസാദ്.

ALSO READ : ആത്തിഫ് അസ്‌ലം ഷെയ്ന്‍ നിഗം ചിത്രം 'ഹാലി'ലൂടെ മലയാളത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios