നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതർ രംഗത്തെത്തുകയും സാധനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ(Swara Bhasker) പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍(Uber driver) മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു.
ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബർ അധികൃതരെ അറിയിച്ചു. ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിംഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു.ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടിൽ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകൾ കൂടി ചേര്‍ക്കാന്‍ കഴിയും.
പിന്നാലെ നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതർ രംഗത്തെത്തുകയും സാധനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു സ്വര ഭാസ്കർ.
'ദ കശ്മീർ ഫയൽസ്' സംവിധായകനെ പരിഹസിച്ച് സ്വര ഭാസ്കർ; നടിക്കെതിരെ ട്രോൾ മഴ
മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അഗ്നിഹോത്രിയാണ് സംവിധാനം. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിനെത്തിയത്. പ്രശംസയ്ക്കൊപ്പം തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ സംവിധായകനെ പരിഹസിച്ച നടി സ്വരാ ഭാസ്ക്കറാണ്(Swara Bhasker) വാർത്തകളിൽ നിറയുന്നത്.
വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് സ്വര ട്വീറ്റ് ചെയ്യുക ആയിരുന്നു. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് അവരുടെ തലയിൽ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’, എന്നായിരുന്നു സ്വര കശ്മീർ ഫയലിന്റെ പേരെടുത്ത് പറയാതെ വിമർശിച്ചത്.
പിന്നാലെ വിമർശനവും ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തി. ‘അഭിനന്ദനങ്ങൾ സ്വര. വീണ്ടും നിങ്ങൾ മറ്റൊരാളുടെ വിജയത്തെ കുറിച്ച് പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. നിങ്ങൾ അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്’, എന്നിങ്ങനെ പോകുന്നു ട്രോളുകൾ.
