മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം.

ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെയാണ് സ്വാതിക്ക് അഭിനയത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്‍സിയുടെ ജനപ്രിയ നോവലിന്‍റെ സീരിയല്‍ രൂപമായ ഭ്രമണത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

ALSO READ: 'സ്വന്തം പോക്കറ്റില്‍ തൊടാതെ ഉപദേശിക്കുന്നവരാണ് സിനിമയില്‍, സുരേഷ് ഗോപി അങ്ങനെയല്ല'; ആലപ്പി അഷറഫ് പറയുന്നു

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളെജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ്.