നടൻ ഇന്ദ്രൻസ് എല്ലാവരോടും പെരുമാറുന്ന  രീതി ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വളരെ വിനയത്തോടെയും സ്‍നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാൻ ശ്രമിക്കുന്ന ചലച്ചിത്ര താരമാണ് ഇന്ദ്രൻസ്. ആരെയും അകറ്റി നിര്‍ത്താൻ ഇന്ദ്രൻസ് ശ്രമിക്കാറില്ല. ഇപ്പോഴിതാ ഇക്കാര്യം കൃത്യമാണെന്ന് ജയറാമും പറയുന്നു.

ഇന്ദ്രൻസുമായുള്ള ഒരു എഫ്എം റേഡിയോ അഭിമുഖത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു. ജയറാം സാര്‍ എന്നാണ് വിളിക്കാറ് എന്ന് അതില്‍ ഇന്ദ്രൻസ് പറയുന്നു. ജയറാമുമായി വളരെ അടുപ്പമാണ്, അദ്ദേഹവും തന്റെ ബഹുമാനത്തോടെയേ കാണാറുള്ളൂവെന്ന് ഇന്ദ്രൻസ് പറയുന്നു. ഈ വീഡിയോ കാണുന്ന ജയറാം, എത്ര നിഷ്‍കളങ്കനായ മനുഷ്യൻ എന്ന് ആലോചിക്കുന്നതായി ഒരു ഫോട്ടോ പ്രചരിക്കുകയും ചെയ്‍തു.

ഇന്ദ്രൻസിന്റെയും ജയറാമിന്റെയും ഫോട്ടോ ചേര്‍ത്തായിരുന്നു പ്രചരിച്ചിരുന്നത്.

ഫോട്ടോയില്‍ പറഞ്ഞ കാര്യം ശരിയെന്ന് ജയറാമും സമ്മതിക്കുന്നു. ഈ ഫോട്ടോ ജയറാമും പങ്കുവെച്ചിട്ടുണ്ട്.  ഇന്ദ്രൻസിനെ കുറിച്ചുള്ള കാര്യം ശരിവയ്ക്കുകയാണ് ജയറാം. 'സ്വീറ്റ് ആൻഡ് ഹംപിള്‍' എന്ന വാചകവും ക്യാപ്ഷനായി ജയറാം എഴുതിയിരിക്കുന്നു.