ബോളിവുഡ് താരം ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാണ് വിവരം. 

പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാറൂഖാന്‍ ഇപ്പോൾ. രണ്ട് വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ ഒരു സപൈത്രില്ലറാണ്. ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. 

സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഷാറൂഖാന്‍ ചിത്രത്തിന് മുമ്പ് മുന്നാ ഭായി എംബിബിഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.