ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്നത്. ചിത്രത്തില്‍ തമന്ന നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഏകദേശം പത്ത് വര്‍ഷത്തിന് ശേഷമാണ് വിജയ്‍യും തമന്നയും സിനിമയില്‍ ഒന്നിക്കുന്നത്. സുര എന്ന സിനിമയിലാണ് വിജയ്‍യ്‍ക്കൊപ്പം തമന്ന ഇതിനു മുമ്പ് അഭിനയിച്ചത്. എന്തായാലും ആരാധകര്‍ അതിന്റെ ആകാംക്ഷയിലാണ്. കൊവിഡ് സംബന്ധിച്ച കാര്യങ്ങളൊക്കെ ശരിയായാല്‍ 2020ല്‍ അവസാനം തന്നെ ചിത്രം തുടങ്ങാനാണ് ആലോചന. വിജയ്‍യുടെ മികച്ച കഥാപാത്രമായിരിക്കും എ ആര്‍ മുരുഗദോസ് ചിത്രത്തിലേത് എന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം ഒരു ആക്ഷൻ എന്റര്‍ടെയ്‍നറായിരിക്കും. വിജയ്‍യുടെതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.