തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. തമന്ന സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.

ന്യൂയോര്‍ക്കില്‍ വെച്ചുള്ള ഫോട്ടോയാണ് തമന്ന ഷെയര്‍ ചെയ്‍തിരിക്കുന്നത്. ദ റ്രംഗ് ഷോ എന്ന പ്രോഗ്രാമിനാണ് തമന്ന ന്യൂയോര്‍ക്കിലെത്തിയത്. അതേസമയം സെയ് റാ നരസിംഹ റെഡ്ഡിയാണ് തമ്മന്നയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് തമന്ന എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും തമ്മന്ന അഭിനയിച്ച രഗങ്ങളുണ്ടായിരുന്നു.