‘സ്ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചുംബിക്കുമെന്ന്,’ തമന്ന പറഞ്ഞു.

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. നിരവധി കഥാപാത്രങ്ങളെ അവര്‍ മികവുറ്റതാക്കിയിട്ടുണ്ട്. സിനിമയിൽ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും താൻ ചുംബിക്കില്ലെന്നാണ് ഇപ്പോൾ താരം പറയുന്നത്. ചുംബന രം​ഗങ്ങളിൽ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും താരം പറഞ്ഞു.

തമിഴിലെ ഒരു ടിവി ഷോയിലായിരുന്നു തമന്നയുടെ വെളിപ്പെടുത്തൽ.‘സ്ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിലെ ഒരു ഭാഗമാണത്. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചുംബിക്കുമെന്ന്,’ തമന്ന പറഞ്ഞു.

ഹൃത്വിക് റോഷനെ ഒരിക്കൽ കാണാൻ ഇടയായപ്പോൾ താര പ്രഭയെല്ലാം മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. ‘അടുത്തിടെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ആദ്യം ഞാൻ അദ്ദേഹത്തോട് ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,’ തമന്ന പറഞ്ഞു.

‘എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ഏറെ ആരാധനയോടെ നോക്കുന്ന താരമാണ് അദ്ദേഹം. ഹൃത്വികിന്റെ ആത്മാര്‍ത്ഥയും കഠിനാധ്വാനവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്,’ തമന്ന പറഞ്ഞു.