രോഗബാധയെ തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും താരം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ഡോക്ടർമാർക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളും തമന്ന പങ്കുവയ്ക്കുന്നു. 

ണ്ടാഴ്ചകൾക്ക് മുമ്പാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് ബാധിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി. 

ഇപ്പോഴിതാ തന്നെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ് തമന്ന. രോഗബാധയെ തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും താരം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ഡോക്ടർമാർക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളും തമന്ന പങ്കുവയ്ക്കുന്നു. 

“കോണ്ടിനെന്റൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. ഞാൻ തീർത്തും രോഗിയായിരുന്നു. ദുർബലയും ഭയപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ സുഖത്തോടെ ഇരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥവുമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,” തമന്ന കുറിച്ചു.

View post on Instagram