തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. 

കൊവിഡ് 19 സ്ഥിരീകരിച്ച തെ​ന്നി​ന്ത്യ​ൻ സിനിമ താരം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. ആരോ​ഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. 

ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ അപകടത്തിൽ നിന്ന് പൂർണ്ണമായും കരകയറുമെന്ന് വിശ്വാസമുണ്ടെന്നും താരം പോസ്റ്റിൽ കുറിച്ചു. 

ഓ​ഗസ്റ്റിൽ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

View post on Instagram