സൂര്യ നായകനായി വേഷമിട്ടതില്‍ വരാനിരിക്കുന്ന ചിത്രം കങ്കുവയാണ്.

സൂര്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. സെക്കൻഡ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. നിരവധി സൂചനകളാണ് സൂര്യയുടെ ആരാധകര്‍ ചിത്രത്തിന്റെ ലുക്കില്‍ നിന്ന് കണ്ടെത്തുന്നത്. കങ്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സൂര്യ

അവിനാശ് ഗൗരിക്കറാണ് നടൻ സൂര്യയുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ശതാബ്‍ദങ്ങള്‍ പിന്നിലുള്ള ഒരു കഥയായിരിക്കും കങ്കുവയില്‍ സൂര്യ യോദ്ധാവായി പ്രധാനമായും ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയില്‍ വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും പറയുക എന്ന് അടുത്തിടെ പുറത്തുവിട്ട സെക്കൻ ലുക്കില്‍ വ്യക്തമായിരുന്നു. 2024 പകുതിയോടെ സൂര്യ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നത് ആരാധകരെ നിരാശരാക്കുന്നു.

View post on Instagram

വാടിവാസല്‍ എന്ന പേരില്‍ ഒരു ചിത്രവും സൂര്യ നായകനായി എത്താനുണ്ട്. സംവിധാനം വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ഒരു ചര്‍ച്ചയായിരുന്നു.

സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.

Read More: മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക