ദളപതി വിജ‍യ്‍യുടെ രസകരമായ ഒരു വിഡിയോ ഹിറ്റാകുന്നു.

രാജ്യത്തൊട്ടാകെ ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് വിജയ്. ആരാധരകരോട് സൗമ്യമായി ഇടപെടാൻ ശ്രമിക്കുന്ന താരവുമാണ് വിജയ്. ആരാധകരോട് സംവദിക്കാനും തമിഴകത്തിന്റെ പ്രിയ താരം വിജയ് സമയം കണ്ടെത്താറുണ്ട്. ഒരു സ്ത്രീക്കൊപ്പമുള്ള വിജയ്‍യുടെ ക്യൂട്ട് വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നതാണ് ആരാധകരുടെ ശ്രദ്ധയകാര്‍ഷിക്കുന്നത്.

വസ്‍തുക്കള്‍ വിതരണം ചെയ്യുന്ന വിജയ്‍യെയാണ് വീഡിയോയില്‍ കാണുന്നത്. ഒരു സാധു സ്‍ത്രീ നടന്നു വരുന്നതും കാണാം. എന്നാല്‍ വിജയ്‍യെ പെട്ടെന്ന് മനസിലായില്ല. നടന്നുനീങ്ങുന്ന സ്‍ത്രീയെ വിജയ് തന്നെ വിളിക്കുകയും ചെയ്യുന്നു. തിരിച്ചുവരുന്നുമുണ്ട് ആ സ്‍ത്രീ. യാര് വിജയ് എന്ന് സ്‍ത്രീ ചോദിക്കുന്നതായും ഞാനാണ് എന്ന് വിജയ് തെല്ലൊരു കുസൃതിയില്‍ നാണത്തോടെ മറുപടി നല്‍കുന്നതുമാണ് വീഡിയോയില്‍ ഉള്ളത് എന്ന് ആരാധകരുടെ ക്യാപ്ഷനില്‍ നിന്ന് മനസിലാകുന്നു. സ്‍ത്രീ വിജയ്‍യെ അനുഗ്രഹിക്കുകയും ചെയ്യുന്ന വീഡിയോ വൻ ഹിറ്റായിരിക്കുകയാണ്.

Scroll to load tweet…

വിജയ് നായകനായി ലിയോ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ്‍യുടെ എക്കാലത്തെയും വമ്പൻ വിജയ ചിത്രമായി മാറാൻ ലിയോയ്ക്ക് സാധിച്ചു. ലിയോ ആഗോളതലത്തില്‍ ആകെ 620 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗില്‍ 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളില്‍ ലിയോ ഒന്നാമതെത്തുകയും ചെയ്‍തിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ദളപതിക്ക് വിജയ്‍ക്ക് നടൻ എന്ന നിലയിലും പ്രാധാന്യം നല്‍കുന്ന ഒന്നായിരുന്നു. ലിയോയില്‍ പാര്‍ഥിപൻ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു വിജയ് പ്രധാനമായും വേഷമിട്ടത്. കുടംബസ്ഥനായ പാര്‍ഥിപനായി എത്തിയ വിജയ് ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ നായിക സത്യ തൃഷയായിരുന്നു. രാജ്യമെമ്പാടും ലിയോയ്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നു.

Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക