രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന ഹൊറർ ത്രില്ലർ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നു. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഒരു വഴിത്തിരിവായാണ് ഈ സിനിമയെ നിരൂപകരും പ്രേക്ഷകരും കാണുന്നുത്.

ലയാള സിനിമയ്ക്ക് പുത്തൻ ഹൊറർ ത്രില്ലർ അനുഭവം സമ്മാനിച്ചിരിക്കുകയാണ് ഡീയസ് ഈറേ എന്ന ചിത്രം. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ എത്തിയ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തിയില്ല എന്നത് തീർത്തും വ്യക്തമാണ്. പ്രണവ് മോഹൻലാലിന്റെ കരിയർ ബ്രേക്ക് കൂടിയാണ് ചിത്രമെന്നും പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിലേത് പോലെ തന്നെ തമിഴകത്തും ​ഗംഭീര സ്വീകരണമാണ് ഡീയസ് ഈറേയ്ക്ക് ലഭിക്കുന്നത്.

രാഹുൽ സദാശിവനെയും പ്രണവിനെയും പ്രശംസിക്കുന്നതിനൊപ്പം ടെക്നിക്കലി ​ഗംഭീ​ഗ പ്രകടനം കൂടി കാഴ്ചവച്ച സിനിമയാണ് ഡീയസ് ഈറേ എന്നും തമിഴ് സിനിമാസ്വാദകർ പറയുന്നു. "ഭയങ്കരമാന സിനിമ താങ്കെ. കുറവ് എന്നൊന്ന് പറയാനില്ല. സിനിമാട്ടോ​ഗ്രാഫിയൊക്കെ വേറെ ലെവൽ. ഓരോ ഘടകങ്ങളും ​ഗംഭിരമായി ചെയ്ത് വച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത കോഞ്ചറിങ് 4നെക്കാൾ ബെറ്ററായ സിനിമയാണിത്. പ്രണവ് സൂപ്പറ നടിച്ചിറിക്ക്", എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.

"പ്രണവ് മനോഹരമായി കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് സിനിമയാണിത്. കരിയറിലെ അടുത്ത ഘട്ടമായിരിക്കും ഈ സിനിമ. ഒരു എക്സ്പെറ്റേഷനും ഇല്ലാതെ വന്ന ആളാണ് ഞാൻ. പക്ഷേ കിട്ടിയത് നല്ലൊരു എന്റർടെയ്നറാണ്", എന്നായിരുന്നു മറ്റൊരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം.

"ടെക്നിക്കലി സിനിമ നല്ല സ്ട്രോങ് ആണ്. മേക്കിം​ഗ് ആയാലും സൗണ്ട് ആയാലും സ്ട്രോങ് ആണ്. അതാണ് ഈ സിനിമയുടെ ഹൈലൈറ്റും. പക്കാ തിയട്രിക്കൽ പടമാണ്. എല്ലാം പ്രോപ്പറായി കൈകാര്യം ചെയ്തിട്ടുണ്ട്. വലിയൊരു റോളാണ് പ്രണവിന് കിട്ടിയത്", എന്നും പ്രേക്ഷകർ പറയുന്നു. ആകെമൊത്തത്തിൽ കേരളത്തിലേത് പോലെ തന്നെ തമിഴകവും ഡീയസ് ഈറേ തൂക്കിയിട്ടുണ്ട്. ഹൊറര്‍ ത്രില്ലര്‍ ജോണറിൽ എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും രാഹുൽ ആണ്. 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീത സംവിധാനം. ഷെഹ്‌നാദ് ജലാൽ ആണ് ഛായാ​ഗ്രാഹണം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്